അനുബന്ധ വാര്‍ത്തകള്‍
- 'ഖുഷി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു, റിലീസ് തീയതി
- ആ പാട്ട് മോഷ്ടിച്ചതോ? 'ഫ്രീക്ക് പെണ്ണേ' ഗാനത്തെക്കുറിച്ച്, ഷാന്‍ റഹ്മാന് പറയാനുള്ളത്
- കൂട്ടുകെട്ട് പിരിയാനുള്ള കാരണമെന്ത് ? ഒന്നിച്ചെടുത്ത തീരുമാനമെന്ന് അനൂപ് മേനോന്
- മിസ്റ്റര്‍ മമ്മൂട്ടി, അത് അങ്ങനെയും എടുക്കാം, പക്ഷേ ഇത് ഞാനെടുക്കുന്ന സിനിമയാണ്, ഗോ ആന്റ് സ്റ്റാന്‍ഡ് ഇന്‍ യുവര്‍ പൊസിഷന്‍: മമ്മൂട്ടിയെ വിറപ്പിച്ച കെ ജി ജോര്‍ജ്
- മലയാളം കണ്ട ഏറ്റവും വലിയ ജീനിയസ്, ഓരോ ചിത്രങ്ങളും മാസ്റ്റർ പീസാക്കിയ സംവിധായകൻ
KG George: ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാള്‍ കൂടി പോയി, നമ്മളെ കൊണ്ട് ആവുന്ന പോലെ നോക്കി; ജോര്‍ജിന്റെ നിര്യാണത്തില്‍ വേദനയോടെ മമ്മൂട്ടി
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് (78) അന്തരിച്ചത്
KG George: വിഖ്യാത സംവിധായകന് കെ.ജി.ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന് മമ്മൂട്ടി. ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാളെ കൂടി തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി പറഞ്ഞു. ജോര്‍ജ്ജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ എത്തിയതാണ് മമ്മൂട്ടി. മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് ജോര്‍ജ്ജെന്നും മമ്മൂട്ടി പറഞ്ഞു.
' ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാള്‍ കൂടി പോയി. അഞ്ച് വര്‍ഷമായി ഇവിടെയാണ് പുള്ളി. നമ്മളെ കൊണ്ട് ആവുന്ന പോലെയൊക്കെ നോക്കിയതാണ്. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നിട്ട സംവിധായകനാണ് ജോര്‍ജ് സാര്‍. ആ വഴിയിലൂടെ എനിക്ക് കൂടി വരാന്‍ പറ്റി എന്നത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടുത്തോളം ഗുരുതുല്യനായ ഒരാളാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എക്കാലത്തും സജീവമായി നിലനില്ക്കും.' മമ്മൂട്ടി പറഞ്ഞു.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് (78) അന്തരിച്ചത്. 40 വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്തു. സ്വപ്നാടനം, യവനിത, പഞ്ചവടിപ്പാലം, മേള, ലേഖലയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഇരകള്‍, ആദാമിന്റെ വാരിയെല്ല് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.
അടുത്ത ലേഖനം