അനുബന്ധ വാര്‍ത്തകള്‍
- 'അഭിനന്ദനങ്ങള്‍ ഇച്ചാക്ക...'; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍, കുറിപ്പ് വായിക്കാം
- ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു,ആ നമുക്ക് ചെയ്യാമെന്ന് പറഞ്ഞു, ക്യാപ്റ്റനില്‍ അതിഥിയായെത്തിയ മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന് പ്രജേഷ് സെന്‍
- ജനങ്ങള്‍ എന്നെ സ്വീകരിക്കാത്ത അവസ്ഥ, ഞാന്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടു; കഴിഞ്ഞുപോയ കാലത്തെ കുറിച്ച് മമ്മൂട്ടി
- അഭിനയത്തില്‍ ശരീരത്തിനുള്ള പ്രാധാന്യം മമ്മൂട്ടിക്കറിയാം, ഏറ്റവും അച്ചടക്കമുള്ള നടന്; പുകഴ്ത്തി അടൂര്‍
- photos|'എന്നെ കിട്ടിയത് ഭാഗ്യമാണ് അല്ലേ'; ചേച്ചി ലക്ഷ്മിയുടെ പുത്തന്‍ ലുക്ക് പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍
ഡാന്‍സ് ഇഷ്ടമാണ്, പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല; തുറന്നുപറഞ്ഞ് മമ്മൂട്ടി
അരനൂറ്റാണ്ട് മുന്‍പ് വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിച്ച മമ്മൂട്ടി എണ്ണമറ്റ കഥാപാത്രങ്ങളെയാണ് നമുക്ക് സമ്മാനിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ കൊടുമുടി കയറി മമ്മൂട്ടി മൂന്ന് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന മമ്മൂട്ടി ഡാന്‍സിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന കാര്യം മമ്മൂട്ടി തന്നെ പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഡാന്‍സിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും തനിക്ക് ഡാന്‍സ് വളരെ ഇഷ്ടമാണെന്ന് മമ്മൂട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്.
'എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. ഞാന്‍ നന്നായി ഡാന്‍സ് ആസ്വദിക്കും. പക്ഷേ, എന്നെക്കൊണ്ട് സാധിക്കുന്നില്ല. അതാണ് എന്റെ പ്രശ്‌നം. നന്നായി ഡാന്‍സ് കളിക്കുന്നവരോട് എനിക്ക് അസൂയയാണ്. ഡാന്‍സ് കളിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാന്‍ ഡാന്‍സ് കളിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത് നില്‍ക്കുന്നവരെ നോക്കും. എനിക്കൊരു പേടിയാണ്, ഞാന്‍ ചെയ്യുന്ന സ്റ്റെപ്പ് തെറ്റാണോ എന്ന്. ഇക്കാര്യത്തില്‍ ഒട്ടും ആത്മവിശ്വാസമില്ല,' മമ്മൂട്ടി പറഞ്ഞു.