അനുബന്ധ വാര്‍ത്തകള്‍
- രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല മലയാളത്തിലെ ആ യുവ നടന്റെ കൂടെ അഭിനയിക്കണം, കെജിഎഫ് നടി ശ്രീനിധി ഷെട്ടിയുടെ ഇഷ്ടങ്ങള്‍
- അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ; മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഇങ്ങനെ
- എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയമുണ്ടായിരുന്നു, സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചു: മമ്മൂട്ടി
ഒടുവില്‍ സിബിഐ 5 ലെ ട്വിസ്റ്റ് വെളിപ്പെടുത്തി മമ്മൂക്ക !
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 - ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാളെ വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും.
സിബിഐ 5 - ദ ബ്രെയ്‌നിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിനിമയുടെ പാറ്റേണ്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.
' സേതുരാമയ്യര്‍ എന്ന കഥാപാത്രം അവിചാരിതമായി വന്നുപെട്ടതാണ്. അതിലൊരു പുതുമയൊന്നും ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല. പഴയ ആള് തന്നെയാണ്. അയാളുടെ അന്വേഷണ രീതികളൊന്നും പുതുമയുള്ളതാകാന്‍ വഴിയില്ല. പഴയ രീതിയില്‍ തന്നെയായിരിക്കും. ഒരുപാട് ടെക്‌നോളജികള്‍ ഉപയോഗിച്ചിട്ടല്ല കേസ് അന്വേഷിക്കുന്നത്. ടെക്‌നോളജിയെ അധികം ആശ്രയിക്കാത്ത കേസ് അന്വേഷണ രീതിയാണ്. വളരെ ശ്രദ്ധയായി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യുന്ന സേതുരാമയ്യരാണ് ഈ ചിത്രത്തിലും ഉള്ളത്. സിനിമ നിങ്ങള്‍ക്കിടയിലേക്ക് വരികയാണ്. ഇനി എല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്,' മമ്മൂട്ടി പറഞ്ഞു.