1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty New look from Nissam basheer movie

അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ; മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഇങ്ങനെ

Mammootty New look from Nissam basheer movie
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നു. ഈ സിനിമയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. 
 
അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ എന്നിവയാണ് പുതിയ ലുക്കിലെ ശ്രദ്ധാകേന്ദ്രം. സിബിഐ 5 - ദ ബ്രെയ്ന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
മമ്മൂട്ടി ഇപ്പോള്‍ ദുബായിയിലാണ് ഉള്ളത്. ബുര്‍ജ് ഖലീഫയില്‍ സിബിഐ 5 ന്റെ പ്രൊമോ വീഡിയോ പ്രദര്‍ശിപ്പിക്കും. ഇതിനുവേണ്ടിയാണ് മമ്മൂട്ടി ദുബായിയില്‍ എത്തിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
ആംബർ ഹേഡിനെ അക്വാമാനിൽ നിന്നും ഒഴിവാക്കണം, ഭീമഹർജിയിൽ ഒപ്പിട്ട് 2 മില്യൺ പേർ