അനുബന്ധ വാര്‍ത്തകള്‍
- ചെറുതല്ലാത്ത ഒരു തുക നല്‍കി, മുഴുവന്‍ ടീമിനും 'മാളികപ്പുറം' നിര്‍മ്മാതാക്കളുടെ സമ്മാനം
- എ.ആര്‍.റഹ്മാന് സംഗീത നിശയും വിവാദങ്ങളും; അറിയേണ്ടതെല്ലാം
- 'ബാംഗ്ലൂര്‍ ഡേയ്സ്' ഹിന്ദി റീമേക്ക്; അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം,അപ്ഡേറ്റ് കൈമാറി നടി
- 'ഭ്രമയുഗം'ഒഴിവാക്കിയതല്ല,മമ്മൂക്ക വേറൊരു സിനിമയ്ക്കുവേണ്ടി താടി വളര്‍ത്തുന്നുണ്ട്,ഈ സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് ആസിഫ് അലി
- മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായിരിക്കും 'ഭ്രമയുഗം', കഥയും തിരക്കഥയും കേട്ടെന്ന് ആസിഫ് അലി, മമ്മൂട്ടിയെ കുറിച്ച് നടന്‍
'ഒരു വര്‍ഷം മുന്നേ',മലയാളികളെ 2023ല്‍ ആദ്യം തിയറ്ററുകള്‍ എത്തിച്ച മാളികപ്പുറം, ഓര്‍മ്മകള്‍ പങ്കുവെച്ച് അഭിലാഷ് പിള്ള
ഇന്നേക്ക് ഒരു വര്‍ഷം മുമ്പാണ് മലയാളികളെ ഒന്നടങ്കം 2023ല്‍ ആദ്യം തിയറ്ററുകള്‍ എത്തിച്ച മാളികപ്പുറം പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചത്.ചിത്രത്തിന്റെ പൂജ അയ്യനെക്കുറിച്ചുള്ള കഥകളുറങ്ങുന്ന ദിവ്യസന്നിധിയായ എരുമേലി ശ്രീ. ധര്‍മശാസ്താ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടന്നത്. ആ ദിവസം ഇന്നലെ കഴിഞ്ഞ പോലെയാണ് മാളികപ്പുറം രചന നിര്‍വഹിച്ച അഭിലാഷ് പിള്ളയ്ക്ക്.
'ഒരു വര്‍ഷം മുന്നേ മാളികപ്പുറവുമായി യാത്ര തുടങ്ങിയ ദിവസം... ദൈവത്തിനും,പ്രേക്ഷകര്‍ക്കും, മാളികപ്പുറം ടീമിനും , മീഡിയക്കും നന്ദി',-അഭിലാഷ് പിള്ള കുറിച്ചു.
ഉണ്ണിമുകന്‍ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം സമ്മാനിച്ചത്. തന്റെ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തിയ സന്തോഷത്തിലാണ് ഇപ്പോഴും നടന്‍. കേരളത്തില്‍ മാത്രം 240+ തിയേറ്ററുകളില്‍ പ്രതിദിനം 500+ ഷോകള്‍ നാല്പതാം ദിവസവും സിനിമയ്ക്ക് ലഭിച്ചിരുന്നു എന്നത് വലിയ നേട്ടമാണ്.
2023 മെയ് മാസം പകുതിയോടെ
മാളികപ്പുറം വിജയം ആഘോഷിക്കാന്‍ ടീം കൊച്ചി വീണ്ടും ഒത്തുകൂടി. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ടീം ഒന്നാകെ ഒരു കുടുംബം പോലെ ആഘോഷത്തില്‍ പങ്കാളിയായി.പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ചെറുതല്ലാത്ത ഒരു തുക നല്‍കി നിര്‍മ്മാതാക്കളും അവരുടെ സ്‌നേഹം പ്രകടിപ്പിച്ചു.