ചെറുതല്ലാത്ത ഒരു തുക നല്‍കി, മുഴുവന്‍ ടീമിനും 'മാളികപ്പുറം' നിര്‍മ്മാതാക്കളുടെ സമ്മാനം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മെയ് 2023 (12:52 IST)
മാളികപ്പുറം വിജയഘോഷം കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ടീം ഒന്നാകെ ഒരു കുടുംബം പോലെ ആഘോഷത്തില്‍ പങ്കാളിയായി. മുഴുവന്‍ ടീമിനും ചെറുതല്ലാത്ത ഒരു തുക നിര്‍മ്മാതാക്കള്‍ നല്‍കിയെന്ന് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് പറഞ്ഞു.

പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ചെറുതല്ലാത്ത ഒരു തുക നല്‍കി നിര്‍മ്മാതാക്കളും അവരുടെ സ്‌നേഹം പ്രകടിപ്പിച്ചു.

'ഇത്രയും സന്തോഷവും, സ്‌നേഹവും നേടി തന്ന മാളികപ്പുറം എന്നിലേക്ക് എത്തിച്ച ഈശ്വരനു നന്ദി.
കൂട്ടായ് നിന്ന അഭിക്കും, ആന്റൊ ചേട്ടനും, വേണു സര്‍ നും, വിഷ്ണുവിനും, ഉണ്ണിക്കും, അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും
ഹൃദയത്തില്‍ നിന്നും നന്ദി. ഞങ്ങളുടെ വിജയം ഒരു കുടുംബ സംഗമം പോലെ ഇന്നലെ ആഘോഷിച്ചു. പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ചെറുതല്ലാത്ത ഒരു തുക നല്‍കി നിര്‍മ്മാതാക്കളും അവരുടെ സ്‌നേഹം പ്രകടിപ്പിച്ചു. എന്റെ കൂടെ നിന്ന എല്ലാ മ്യുസിഷന്‍സിനും, ടെക്‌നീഷ്യന്‍സിനും കൂടെ അവകാശപ്പെട്ടതാണു മാളികപ്പുറത്തിന്റെ സംഗീതത്തിനു ലഭിച്ച നിലയ്ക്കാത്ത ആരവം, അത് ഇന്നലത്തെ ദിവസം സദസ്സില്‍ നിന്നും നേരിട്ട് ഏറ്റുവാങ്ങാനായി. വിജയങ്ങള്‍ എന്നും ഊര്‍ജ്ജം തന്നെ, അത് തുടരാനാകട്ടെ എന്ന് പ്രത്യാശിക്കുന്നു',-രഞ്ജിന്‍ രാജ് കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :