എ.ആര്‍.റഹ്മാന്‍ സംഗീത നിശയും വിവാദങ്ങളും; അറിയേണ്ടതെല്ലാം

ടിക്കറ്റുകളുമായി എത്തിയ പലര്‍ക്കും സംഗീതനിശ കാണാന്‍ കയറാന്‍ സാധിച്ചില്ല. 50,000 രൂപയ്ക്കാണ് വിഐപി ടിക്കറ്റുകള്‍ വിറ്റഴിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (13:04 IST)

ഇന്ത്യയില്‍ സംഗീത പ്രേമികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീത നിശയാണ് എ.ആര്‍.റഹ്മാന്‍ ഷോ. രാജ്യത്തെ ഏത് കോണില്‍ ആണെങ്കിലും റഹ്മാന്‍ ഒരുക്കുന്ന സംഗീത നിശ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്താറുണ്ട്. എന്നാല്‍ ചെന്നൈയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച നടന്ന എ.ആര്‍.റഹ്മാന്‍ സംഗീതനിശ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. എന്താണ് എ.ആര്‍.റഹ്മാന്‍ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്ന് നോക്കാം..!

'മറക്കുമാ നെഞ്ചം' എന്നാണ് ചെന്നൈ ആദിത്യറാം പാലസ് സിറ്റിയില്‍ സംഘടിപ്പിച്ച സംഗീത നിശയുടെ പേര്. സെപ്റ്റംബര്‍ 10 ഞായറാഴ്ചയായിരുന്നു പരിപാടി. ഏകദേശം അരലക്ഷത്തോളം ആളുകളാണ് ടിക്കറ്റുകളുമായി സംഗീത നിശ കാണാന്‍ ഒഴുകിയെത്തിയത്. എന്നാല്‍ വെറും 25,000 പേര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമേ സംഗീത നിശ സംഘടിപ്പിച്ച സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

ടിക്കറ്റുകളുമായി എത്തിയ പലര്‍ക്കും സംഗീതനിശ കാണാന്‍ കയറാന്‍ സാധിച്ചില്ല. 50,000 രൂപയ്ക്കാണ് വിഐപി ടിക്കറ്റുകള്‍ വിറ്റഴിച്ചത്. എന്നാല്‍ ഓഡിറ്റോറിയത്തില്‍ വിഐപി കസേരകള്‍ പോലും ഇല്ലായിരുന്നു എന്നാണ് ആരോപണം. പല സ്ത്രീകളും തിരക്കിനിടയില്‍ തങ്ങള്‍ക്കെതിരെ മോശം പെരുമാറ്റങ്ങള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. സംഘാടകര്‍ക്ക് പറ്റിയ പിഴവുകളാണ് സംഗീതനിശ മോശമാകാന്‍ കാരണമെന്നാണ് പ്രധാന ആരോപണം.

എന്നാല്‍ സംഘാടകര്‍ 46,000 കസേരകള്‍ ഒരുക്കിയെന്നാണ് എ.ആര്‍.റഹ്മാന്‍ ദ ഹിന്ദുവിനോട് പ്രതികരിച്ചത്. ഒരു ഭാഗത്ത് ഇരിക്കാന്‍ ആരും തയ്യാറായില്ലെന്നും അതുകൊണ്ടാണ് പൊലീസിന് സദസ് നിറഞ്ഞതുപോലെ തോന്നിയതെന്നുമാണ് റഹ്മാന്‍ പറയുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :