'ബാംഗ്ലൂര്‍ ഡേയ്സ്' ഹിന്ദി റീമേക്ക്; അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം,അപ്‌ഡേറ്റ് കൈമാറി നടി
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (12:15 IST)
ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍. സിനിമയുടെ ഒരു അപ്‌ഡേറ്റ് സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്ക് പുറത്ത് വരും.
ഒക്ടോബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'യാരിയാന്‍' ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.