അനുബന്ധ വാര്‍ത്തകള്‍
- 'അവിശ്വസനീയം, സൗഹൃദത്തിനപ്പുറമുള്ള ഒരു ബന്ധം'; സി ജെ റോയിയുടെ ഓര്‍മ്മകളില്‍ മോഹന്‍ലാല്‍
- Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്
- Mohanlal: 'ഇതാ താടിയെടുത്ത ലാലേട്ടന് കഥാപാത്രം'; ലൗലാജന്‍ വരുന്നു
- നടി ഭാവന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു! കേട്ടത് ശരിയാണോ? നടിയുടെ പ്രതികരണം
- പോലീസ് യൂണിഫോമിൽ മോഹൻലാൽ, മീര ജാസ്മിൻ നായിക, എൽ 366 ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
മോഹൻലാലിന്റെ 'കാസനോവ' മുതൽ ഭാവനയുടെ 'അനോമി' വരെ: സിജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച സിനിമകൾ
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി (2025), സുരേഷ് ഗോപിയുടെ മെയ്ം ഹൂം മൂസ (2022) എന്നിവയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച മറ്റ് സിനിമകൾ
Mohanlal
റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രമല്ല സിനിമാ മേഖലയിലും റോയി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി ഒരുപാട് സിനിമകൾ നിർമിച്ചു. മോഹൻലാലിന്റെ കാസനോവ (2012), മരക്കാർ അറേബ്യൻ കടലിന്റെ സിംഹം (2021) തുടങ്ങിയവ കോൺഫിഡന്റേ ഗ്രൂപ്പ് നിർമിച്ച ചിലവേറിയ സിനിമകളിൽ ചിലതാണ്.എന്നാൽ റെക്കോർഡ് ഓപ്പണിംഗുകളുമായി ആരംഭിച്ച രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു എന്നത് മറ്റൊരു കാര്യം.
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി (2025), സുരേഷ് ഗോപിയുടെ മെയ്ം ഹൂം മൂസ (2022) എന്നിവയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച മറ്റ് സിനിമകൾ. ക്രേസി ലോക (2012), രാധന ഗന്ധ (2013) എന്നിവയാണ് കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ച രണ്ട് കന്നഡ ചിത്രങ്ങൾ.
മോഹൻലാൽ അഭിനയിച്ച മറ്റൊരു ചിത്രമായ ലേഡീസ് ആൻഡ് ജെന്റിൽമാൻ (2013) നിർമ്മിച്ചതും കോൺഫിഡന്റ് ഗ്രൂപ്പാണ്. മോഹൻലാലിന്റെ ആശിർവാദ് സിനിമാസും ഈ പദ്ധതിയിൽ സഹനിർമ്മാതാക്കളായി ഉൾപ്പെട്ടിരുന്നു. ഭാവന പ്രധാന വേഷത്തിലെത്തുന്ന 'അനോമി'യുടെ കോ-പ്രൊഡക്ഷന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പാണ്. ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.