1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mahaan-Deleted

ഒന്നല്ല മൂന്ന് പ്രധാനപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി, വിക്രമിന്റെ 'മഹാന്‍'ലെ ഡിലീറ്റഡ് സീന്‍, വീഡിയോ

Mahaan-Deleted Loneliness|Chiyaan Vikram|Dhruv Vikram|Karthik Subbaraj|Santhosh Narayanan|Vani Bojan
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം നടന്‍ ചിയാന്‍ വിക്രം ഒന്നിച്ചപ്പോള്‍ പിറന്ന ചിത്രമാണ് 'മഹാന്‍'.അദ്ദേഹത്തിന്റെ മകന്‍ ധ്രുവ് വിക്രമും ഈ സിനിമയില്‍ ഉണ്ടായിരുന്നു.
 
 വിക്രമിന്റെ 60-ാമത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് രംഗങ്ങളുടെ വീഡിയോ പുറത്തുവിട്ടു.അതിലൊന്നാണ് നടി വാണി ഭോജന്‍ ഉള്‍പ്പെട്ട രംഗങ്ങളാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇത് സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.
 സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒരുമിച്ച് അഭിനയിച്ചു. സിമ്രാന്‍, ബോബി സിംഹ, സനത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സന്തോഷ് നാരായണന്‍ സംഗീതം ചിത്രത്തിനായി സംഗീതമൊരുക്കി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കെജിഎഫ് 3ന് മുമ്പൊരു ബിഗ് ബജറ്റ് ചിത്രം, ജന്മദിനത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ ഫസ്റ്റ് ലുക്ക്