ഒടിടി റിലീസ് തന്നെ 'മഹാന്‍', വിക്രം ചിത്രം ആമസോണില്‍
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്. ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിം?ഗ്.
#MahaanOnPrime from Feb10th !!#Mahaan #ChiyaanVikram #DhruvVikram @SimranbaggaOffc @actorsimha @Music_Santhosh @kshreyaas @vivekharshan #TSantanam #Kumar @sherif_choreo @DineshSubbaray1 @kunal_rajan @tuneyjohn @Stylist_Praveen @valentino_suren @7screenstudio @PrimeVideoIN pic.twitter.com/yj6DGhjr4A
— karthik subbaraj (@karthiksubbaraj) January 24, 2022
പ്രതികാരത്തിന്റെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയാണ് മഹാന്‍.ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി.
സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.വിക്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമെന്ന് കേള്‍ക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് പ്രത്യക്ഷപ്പെടുക.