അമ്മയായ ശേഷം നടി മിയയുടെ തിരിച്ചുവരവ്, ഒരുങ്ങുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 മെയ് 2022 (14:14 IST)

2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് നടി മിയയെ ഒടുവില്‍ കണ്ടത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയാണ് 'പ്രൈസ് ഓഫ് പോലീസ്'.
ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് അടുത്തിടെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.ജൂണ്‍ 29ന് തിരുവനന്തപുരത്ത് ഷൂട്ടിങ് ആരംഭിക്കും.

രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍,സ്വാസിക വിജയ്, മറീന മൈക്കിള്‍, തലൈവാസല്‍ വിജയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിക്രം നായകനായെത്തിയ തമിഴ് ചിത്രമായ 'കോബ്ര'യിലും മിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :