'മിസ്സിംഗ് മീ', വിക്രമിന്റെ മകന്‍ ധ്രുവ് പാടിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (14:46 IST)

ആദ്യമായി വിക്രവും മകന്‍ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാന്‍. റിലീസിന് ഒരുനാള്‍ മാത്രം ബാക്കി നില്‍ക്കേ (ഫെബ്രുവരി 10) സിനിമയിലെ ഒരു ഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

'മിസ്സിംഗ് മീ' എന്ന ഗാനം ശ്രദ്ധ നേടുന്നു. തമിഴിലും ഇംഗ്ലീഷിലുമാണ് വരികള്‍. പാടിയതും വരികള്‍ എഴുതിയതും ധ്രുവ് തന്നെയാണ്.സന്തോഷ് നാരായണന്‍ സംഗീതമൊരുക്കി.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :