പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനാകാന്‍ ബിജു മേനോന്‍,എം.ടിയുടെ ആറു കഥകള്‍ ചേര്‍ന്ന ആന്തോളജി ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:14 IST)

പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനാകാന്‍ ബിജു മേനോന്‍.എം.ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം. അതില്‍ ഒരു കഥ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. 'ശിലാലിഖിതം' എന്ന എം.ടിയുടെ കഥയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലെ മറ്റു പ്രമുഖ സംവിധായകരും ഈ ആന്തോളജിയുടെ ഭാഗമാകും. മറ്റ് അഞ്ച് കഥകള്‍ ആരൊക്കെയാണ് സംവിധാനം ചെയ്യുന്നതെന്ന് വിവരം പുറത്തുവന്നിട്ടില്ല. കോവിഡ് കാരണമാണ് ചിത്രീകരണം വൈകുന്നത്. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും.
അതേസമയം സിനിമ ഏത് സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ആണ് വരുന്നതെന്ന വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :