അനുബന്ധ വാര്‍ത്തകള്‍
- ഡീ ഗ്രേഡിങ് ഒന്നും ഇവിടെ വിലപ്പോകില്ല,മൂന്ന് ദിവസം കൊണ്ട് 17.80 കോടി നേടി മോഹന്‍ലാലിന്റെ 'ആറാട്ട്'
- നല്ല സിനിമകളെ ആര്‍ക്കും തകര്‍ക്കാനാവില്ല, ആറാട്ട് യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു: സിദ്ദിഖ്
- ആറാട്ടിനെതിരെ മോശം പ്രചാരണം കോടികളുടെ നഷ്ടമുണ്ടാക്കിയോ ?
- ഷെയ്ന്, നിനക്ക് എതിര് നീ മാത്രമേയുള്ളൂ:ഭദ്രന്
- മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ സൗബിനും ?'സിബിഐ 5' ഒരുങ്ങുന്നു
എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും:ബാലചന്ദ്രമേനോന്‍
അന്തരിച്ച നടി കെ പി എ സി ലളിതയുടെ ഓര്‍മ്മകളില്‍ ബാലചന്ദ്രമേനോന്‍. താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചുവെന്നും എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും എന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രമേനോന്റെ വാക്കുകള്‍
'കുടുംബപുരാണത്തില്‍ ' എന്റെ അമ്മയായി .....
'സസ്‌നേഹത്തില്‍ ' എന്റെ ചേച്ചിയായി ...
'മേലെ വാര്യത്തെ മാലാഖകുട്ടികളില്‍ ' അമ്മായി അമ്മയായി ...
കൂടാതെ, .ഞാന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചു .
'വിവാഹിതരെ ഇതിലെ ' ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..
പിന്നീട് ആ കൂട്ടുകെട്ട് കാണികള്‍ക്കു പ്രിയമായി ...
'മണിച്ചെപ്പു തുറന്നപ്പോള്‍ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കല്‍ അതിഥിയായി വന്നു ...
അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാല്‍ എന്റെ മനസ്സില്‍ പതിഞ്ഞതും നിറഞ്ഞു നില്‍ക്കുന്നതും ' അനുഭവങ്ങള്‍ പാളിച്ചകളില്‍ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്.. പണ്ടെങ്ങോ ഞാന്‍ അവരെ പറ്റി പറഞ്ഞ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ആവര്‍ത്തിക്കട്ടെ :- 'ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോള്‍ ..'
എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ....
that's ALL your honour !