അനുബന്ധ വാര്‍ത്തകള്‍
- കുട്ടി മഞ്ജിമ, ക്യൂട്ട് ചിത്രങ്ങള്‍, നടിയുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം
- ഇന്ന് പിറന്നാള്‍, കുട്ടി താരമായി സിനിമയിലെത്തി, മഞ്ജിമയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?
- 16-ാം വയസ്സില്‍ പ്രിയദര്ശന് ചിത്രത്തില്‍ നായിക, പിന്നീട് തുടര്‍ച്ചയായി പ്രിയന്റെ സിനിമകളില്‍ അഭിനയിച്ചു; പ്രണയം തുടങ്ങിയത് ഇങ്ങനെ, മതംമാറിയ ലിസി ലക്ഷ്മി പ്രിയദര്‍ശനായി, ഒടുവില്‍ വിവാഹമോചനം
- നടി ലക്ഷ്മി പ്രിയയുടെ തിരക്കഥ,'ആറാട്ട് മുണ്ടന്‍' വരുന്നു, പുതിയ വിശേഷങ്ങള്‍
- ഈ മനുഷ്യന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല: ലക്ഷ്മി പ്രിയ
'ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചെത്തി,കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത്'; കുറിപ്പുമായി നടി ലക്ഷ്മി പ്രിയ
നടി ലക്ഷ്മിയുടെ ജന്മദിനമാണ് ഇന്ന്. ഇത്തവണ ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണെന്നും കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നുവെന്നും നടി പറയുന്നു. 37-ാം പിറന്നാള്‍ വിശേഷങ്ങള്‍ ലക്ഷ്മി പ്രിയ പങ്കുവയ്ക്കുകയാണ്.
ലക്ഷ്മിപ്രിയയുടെ വാക്കുകളിലേക്ക്
ഈ സുന്ദര ഭൂമികയില്‍ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുമ്പോലെ ഉരുട്ടി മല കയറ്റിയും താഴേക്കൂര്‍ന്നും പിന്നെയും ഉരുട്ടി മുകളിലെത്തിച്ചും മുപ്പത്തിയേഴു വര്‍ഷങ്ങള്‍! എത്ര കഠിനമായ സാഹചര്യത്തിലും കൈവിടാത്ത ജഗദoബികയ്ക്ക് നന്ദി.മണ്ടത്തരങ്ങള്‍ക്ക് വളം വച്ച് തന്ന് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു വഴി നടത്തുന്ന എന്റെ ജയേഷേട്ടന് നന്ദി. അമ്മയുടെ പൂര്‍ണ്ണ ആനന്ദമായ എന്റെ മാതുക്കുട്ടിയ്ക്ക് നന്ദി.എന്നിലെ എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി.. എന്നെ സ്‌നേഹിക്കാത്തവര്‍ക്കും നന്ദി...
നിറഞ്ഞ സ്‌നേഹം എല്ലാവരോടും. ഇന്ന് ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണ്. കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നു. കെട്ടുവള്ളത്തിലെ ഉച്ച ഊണിലും കുഞ്ഞു കേക്കിലും ഒതുക്കുന്ന പിറന്നാള്‍ ആഘോഷം ഈ പോസ്റ്റോടു കൂടി ആരംഭിക്കുകയാണ്.നിറഞ്ഞ സ്‌നേഹത്തോടെ ലക്ഷ്മി പ്രിയ.