അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ സിനിമയുടെ റേറ്റിങ്ങ് കുറയ്ക്കാൻ നിങ്ങൾക്കായേക്കും, എന്റെ മനസ്സ് മാറില്ല'- വിമർശകർക്ക് മറുപടിയുമായി ദീപിക പദുക്കോൺ
- വാർത്തകൾ തെറ്റ്, ആ സിനിമയിൽ മഞ്ജുവിനെ സമീപിച്ചിട്ടില്ല, വെളിപ്പെടുത്തി സംവിധായകൻ
- 5 ദിവസം, 500 സ്പെഷ്യൽ ഷോകൾ, 7 ദിവസത്തിൽ 4000 ഹൌസ്ഫുൾ ഷോകൾ; കളം നിറഞ്ഞ് കളിച്ച് ഷൈലോക്ക്
- 12 ദിവസം ചിത്രീകരിയ്ക്കേണ്ട പ്രധാന സീനുകൾ മൂന്ന് ദിവസംകൊണ്ട് ഏറെക്കുറെ പൂർത്തിയാക്കി ധ്രുവത്തിലെ ജോഷി ബ്രില്യൻസ് !
- തിരക്കഥ റെഡി; ബിലാൽ ഫെബ്രുവരിയിൽ, സി ബി ഐ ജൂണിൽ- ഷൂട്ടിനൊരുങ്ങി മമ്മൂട്ടി !
പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് ടൊവിനോ; താരത്തിനെതിരെ നിയമ നടപടിക്കെതിരെ കെ എസ് യു
ക്ഷണിക്കപ്പെട്ട വേദിയിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്. സംഭവത്തിൽ താരത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെ എസ് യു.
ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജിലായിരുന്നു സംഭവം. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പരിപാടിയിൽ ജില്ലാ കലക്ടറും സബ്ബ് കലക്ടറും പങ്കെടുത്തിരുന്നു. ഈ വേദിയിൽ വെച്ച് പ്രസംഗിക്കാനെത്തിയ ടൊവിനോയെ കാണികൾക്കിടയിൽ നിന്നും ഒരു വിദ്യാർത്ഥി കൂവുകയായിരുന്നു.
ഇതോടെ ആ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി നിർബന്ധിപ്പിച്ച് കൂവിക്കുകയായിരുന്നു താരം. ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദം കൂവിച്ച ശേഷമാണ് സ്റ്റേജില്‍ നിന്നും പോവാന്‍ അുവദിച്ചത്.
വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെ എസ് യു രംഗത്തെത്തിയിരിക്കുന്നത്.