തിരക്കഥ റെഡി; ബിലാൽ ഫെബ്രുവരിയിൽ, സി ബി ഐ ജൂണിൽ- ഷൂട്ടിനൊരുങ്ങി മമ്മൂട്ടി !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 31 ജനുവരി 2020 (10:50 IST)
പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകരെ വി‌സ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അത്ഭുതമാണ് മമ്മൂട്ടി. മുപ്പത് വര്‍ഷം മുമ്പുള്ള മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ സൌന്ദര്യത്തിന് യാതോരു മാറ്റവുമില്ല. എന്നാൽ, അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഓരോ വർഷം കഴിയുമ്പോഴും പ്രേക്ഷകനെ അമ്പരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീണ്ടും വീണ്ടും തേച്ച് മിനുക്കിയെടുക്കുകയാണ്
തന്നിലെ നടനെ അദ്ദേഹം.

മലയാളികൾ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ ഈ വർഷം ഷൂട്ട് ആരംഭിക്കും. വർഷാവസാനം റിലീസിനും തയ്യാറാകും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ 90 ശതമാനവും പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു.

‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ സ്വാമിയുടെ അഭിപ്രായം കണക്കിലെടുത്താൻ ജൂണിൽ സിബിഐ യുടെ ഷൂട്ടിംഗ് ആരംഭിക്കും.

അതിനുമുന്നേ മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലിഷ് കഥാപാത്രമായ ജോൺ കുരിശിങ്കൽ ഒരിക്കൽ കൂടി എത്തും. ഫെബ്രുവരി 15നു ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഫെബ്രുവരി അവസാനം ആകുമ്പോഴേക്കും ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി ‘ബിലാൽ’ ചിത്രത്തിനൊപ്പം ചേരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :