ഇത് വ്യത്യസ്തമായ പരീക്ഷണം,'നൈറ്റ് ഡ്രൈവ്' ഉടന്‍ തിയേറ്ററുകളിലെത്തും: വൈശാഖ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:36 IST)

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് 'നൈറ്റ് ഡ്രൈവ്' എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. ഇത്തവണ വ്യത്യസ്തമായ പരീക്ഷണവുമായി ആണ് എത്തുന്നത് എന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ വൈശാഖ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്.

'ഇത്തവണ വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കുന്നു..നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.നൈറ്റ് ഡ്രൈവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ, അതൊരു ആവേശകരമായ നിമിഷം..! ഉടന്‍ തീയറ്ററുകളില്‍ കാണാം.'- വൈശാഖ് കുറിച്ചു.

കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :