അനുബന്ധ വാര്‍ത്തകള്‍
- സിക്കിമിലെ നാഥു ലാ ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പേര് മരിച്ചു
- ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
- മെസ്സിയെ പിഎസ്ജിയിൽ ബുദ്ധിമുട്ടിക്കുന്നത് അക്കാര്യം: തിയറി ഹെൻറി
- ഒരിക്കലും അങ്ങനെ താൻ പറഞ്ഞിട്ടില്ല, ആ പ്രചാരണത്തിനെതിരെ സാമന്ത
- അന്ന് ഗൗരിയുടെ സഹോദരന് ഷാരൂഖ് ഖാന്റെ നേരെ തോക്ക് ചൂണ്ടി; കിങ് ഖാന്റെ പ്രണയകഥ ഇങ്ങനെ
രണ്ട് ദിവസം കൂടി,'കോളാമ്പി' തിയേറ്ററുകളിലേക്ക്
ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി തിയേറ്ററുകളിലേക്ക്. ഏപ്രില്‍ ഏഴു മുതല്‍ കോളാമ്പി ബിഗ് സ്ക്രീനുകളില്‍ എത്തും. റിലീസിന് രണ്ട് ദിവസം മാത്രമേ ഉള്ളൂ എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ പോസ്റ്ററും പുറത്തിറക്കി.
രഞ്ജി പണിക്കര്‍, നിത്യ മേനോന്, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന് തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്മ്മന് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.