അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (17:45 IST)
അന്താരാഷ്ട്ര കരിയറിലും ക്ലബ് ഫുട്ബോളിലും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാനായെങ്കിലും ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ കാര്യമായ നേട്ടങ്ങളൊന്നും നേടാൻ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കായിട്ടില്ല. തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായി നെയ്മറും മെസ്സിയുമടക്കമുള്ള താരങ്ങളെയെല്ലാം തങ്ങൾക്കൊപ്പം എത്തിച്ചെങ്കിലും പിന്നീട് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കടക്കാൻ പോലും ക്ലബിനായിട്ടില്ല.
അർജൻ്റീനയുടെ ദേശീയ ജേഴ്സിയിൽ മികച്ച പ്രകടനം നടത്തുന്ന മെസ്സിക്ക് എന്തുകൊണ്ട് പിഎസ്ജിയിൽ തിളങ്ങാനാകുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരം കൂടിയായിരുന്ന വിഖ്യാത സ്ട്രൈക്കർ തിയറി ഹെൻറി. മൂന്ന് പേർ ചേർന്ന് ഒരു ഓർക്കസ്ട്ര നയിക്കുക എന്നത് എളുപ്പമല്ല. എന്നാൽ അതാണ് പിഎസ്ജിയിൽ നടക്കുന്നത്. അർജൻ്റീനയിൽ മെസ്സിയാണ് ബോസ്. മറ്റ് കളിക്കാർ മെസ്സി എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുന്നു. മെസ്സിക്ക് വേണ്ടി മരിക്കാൻ പോലും അവർ തയ്യാറാണ്.
അങ്ങനെയൊരു തോന്നൽ മെസ്സിക്ക് കൂടിയുണ്ടാകുമ്പോൾ എതിരാളികൾക്ക് മെസ്സിയെ നേരിടാൻ കഴിയറ്റഹെ വരും പിഎസ്ജിയിൽ പക്ഷേ സാഹചര്യങ്ങൾ അങ്ങനെയല്ല. തിയറി ഹെൻറി പറഞ്ഞു.