ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ പിടികൂടാന്‍ എക്‌സൈസ് സംഘത്തെ സഹായിച്ചത് സിനിമ മേഖലയില്‍ നിന്നുള്ളവരെന്ന് സൂചന. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസിനു സൂചന നല്‍കിയത് സിനിമ മേഖലയിലെ ചിലരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഗോശ്രീപാലത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ഇവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ പിന്നീട്...