കാത്തിരിപ്പിന് വിരാമം ! കെജിഎഫ് 2ന്റെ ട്രെയിലര്‍ എപ്പോള്‍ എത്തും എന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (11:54 IST)


240 മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു കെജിഎഫ് 2ന്റെ വരവറിയിച്ച ടീസര്‍.കൊടുങ്കാറ്റിന് മുമ്പ് എപ്പോഴും ഇടിമുഴക്കമുണ്ടാകും എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ ട്രെയിലര്‍ എത്തുന്നു.ട്രെയിലര്‍ മാര്‍ച്ച് 27 ന് വൈകുന്നേരം 6:40 ന് പുറത്തുവരും.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഏപ്രില്‍ 14 മുതല്‍ പ്രദര്‍ശനത്തിനെത്തും.

'കെജിഎഫ് 2'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.യാഷ്,സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :