അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ് ഇല്ല വില്ലന്‍ മാത്രം, കടുവ ചിത്രീകരണം പൂര്‍ത്തിയായി
- തെലുങ്കിലെ 'ലൂസിഫര്‍' റൊമാന്റിക് ട്രാക്കില്‍, പ്രണയജോഡികളാകാന്‍ ചിരഞ്ജീവിയും നയന്‍താരയും
- ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍,ചിത്രത്തിലെ ഒരു പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടി
- പൃഥ്വിരാജിനൊപ്പം നയന്‍താര,'ഗോള്‍ഡ്' ഡബ്ബിങ് പൂര്‍ത്തിയാക്കി നടന്
- കുറേ ആളുകള്‍ക്ക് എന്നോട് വല്ലാത്ത വൈരാഗ്യവും ദേഷ്യവും ഉണ്ട്, ഞാന്‍ ചെയ്യാനുള്ള സിനിമകള്‍ ബ്ലോക്ക് ചെയ്യാന്‍ അവര്‍ ശ്രമിക്കാറുണ്ട്; പൃഥ്വിരാജ് അന്ന് പറഞ്ഞത്
'എമ്പുരാന്‍' തുടങ്ങാന്‍ സമയമായി ? ആ കൂടിക്കാഴ്ചയെ കുറിച്ച് സുപ്രിയ മേനോന്‍
മോഹന്‍ലാലിന്റെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനുമുമ്പ് പൃഥ്വിരാജും ലാലും ചേര്‍ന്ന് ബ്രോ ഡാഡി ചെയ്ത് റിലീസിന് എത്തിച്ചു. പൃഥ്വിയും വിവേക് ഒബ്റോയിയും ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് കടുവ. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് പുറത്തുവന്നത്.
പൃഥ്വിരാജ് സുകുമാരനും വിവേക് ഒബ്റോയിയും കടുവ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കണ്ടു.കൂടിക്കാഴ്ചയുടെ വിശേഷം ആരാധകരുമായി പങ്കുവെച്ചത് സുപ്രിയ മേനോന്‍ ആണ്.
സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോള്‍' -സുപ്രിയ പറഞ്ഞത്.
എമ്പുരാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണോ ഇരുവരും വീണ്ടും കണ്ടത് എന്ന ചോദ്യമാണ് ആരാധകര്‍ ഇടയില്‍ ഉയരുന്നത്. ബോബിയായി വിവേക് ഒബ്റോയി രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.