അനുബന്ധ വാര്‍ത്തകള്‍
- 'ഇതാണ് അധീര'; കെജിഎഫ് 2 കാത്തിരുന്നു കാണേണ്ട ചിത്രമെന്ന് സഞ്ജയ് ദത്ത്!
- 'കെജിഎഫ് 2' തിയേറ്ററുകളില്‍ തന്നെ'; റിലീസിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍, വൈകാതെ തന്നെ പ്രഖ്യാപനം !
- റിലീസ് മാറ്റി കെജിഎഫ് 2,ജൂലൈ 16ന് തിയേറ്ററുകളിലേക്ക് ഇല്ല, പുതിയ വിവരങ്ങള്‍ ഇതാ !
- 'കെ.ജി.എഫ് 2' ജൂലൈ 16ന് റിലീസ് ചെയ്യുമോ ?
- കെജിഎഫ് 2 ടീസർ വെള്ളിയാഴ്ച; ആവേശത്തില്‍ ആരാധകര്‍ !
കെജിഎഫ് 2ന് 255 കോടി, നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുകയുടെ ഓഫറുമായി ഒ.ടി.ടി പ്ലാറ്റ്ഫോമുകള്
റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. റിലീസ് എപ്പോഴാണ് ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകള് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഒരു മുന്‍നിര ഒടിടി പ്ലാറ്റ്ഫോം വന്‍ തുക വാഗ്ദാനം ചെയ്ത് കെജിഎഫ് നിര്‍മാതാക്കളെ സമീച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ 16ന് തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നടന്നില്ല. ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് കേള്‍ക്കുന്നത്.
അതേസമയം തീയേറ്റര്‍ റിലീസുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.നിലവിലെ കോവിഡ് സാഹചര്യം കാരണം ആണ് റിലീസ് വൈകുന്നത്. തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.