'കെജിഎഫ് 2' തിയേറ്ററുകളില്‍ തന്നെ'; റിലീസിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍, വൈകാതെ തന്നെ പ്രഖ്യാപനം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (08:56 IST)

റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നിര്‍മാതാക്കള്‍ പങ്കുവെച്ചു. റിലീസ് എപ്പോഴാണ് ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.

നിലവിലെ കോവിഡ് സാഹചര്യം കാരണം ആണ് റിലീസ് വൈകുന്നത്. തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടാകും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'കെജിഎഫ് 2'ന്റെ റിലീസിനായി ആദ്യം 2020 ഒക്ടോബര്‍ 23 തീരുമാനിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചു. അതും നടക്കാന്‍ സാധ്യതയില്ല.സെപ്റ്റംബര്‍ 9 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :