കെജിഎഫ് 2 ടീസർ വെള്ളിയാഴ്‌ച; ആവേശത്തില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജനുവരി 2021 (09:40 IST)
'കെ‌ജി‌എഫ് ചാപ്റ്റർ 2' ഒരുങ്ങുന്നു. യാഷ്, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ടാംഭാഗം എങ്ങനെയാകുമെന്ന് സൂചന നൽകുവാനായി നാളെ എത്തും. ആവേശത്തോടെ കാത്തിരിക്കുന്ന ടീസർ ജനുവരി 8 ന് രാവിലെ 10:18 ന് പുറത്തുവരും. ഇത് യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് ഒരു സ്പെഷ്യൽ സമ്മാനമായിരിക്കും. സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

താൻ ഇതുവരെ അഭിനയിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് അധീര എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. മാനസികമായി വളരെയധികം തയ്യാറെടുപ്പുകൾ എടുത്തിരുന്നു. മേക്കപ്പ് ചെയ്യാൻ ഏകദേശം ഒന്നര മണിക്കൂർ വരെ ആയെന്നും അദ്ദേഹം പറയുന്നു.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാർ, മാളവിക അവിനാശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :