1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. KGF Chapter 2 likely to be released in September

റിലീസ് മാറ്റി കെജിഎഫ് 2,ജൂലൈ 16ന് തിയേറ്ററുകളിലേക്ക് ഇല്ല, പുതിയ വിവരങ്ങള്‍ ഇതാ !

കെജിഎഫ് 2
ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കെജിഎഫ് ചാപ്റ്റര്‍ 2. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിന് ഒരുങ്ങുകയാണ്. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായി.ജൂലൈ 16ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നടക്കില്ല എന്നാണ് വിവരം. സെപ്റ്റംബര്‍ 9 ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
എല്ലാം ശരിയാക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ 9 ന് റിലീസുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. തീയറ്റര്‍ റിലീസിനു ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ എത്താനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 
   
പ്രശാന്ത് നീല്‍ സംവിധാനം ചിത്രത്തില്‍ യാഷിന്റെ റോക്കി ഭായിയുമായി ഏറ്റുമുട്ടാന്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് എത്തുന്നുണ്ട്.ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാര്‍,മാളവിക തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട് .
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ശാസിക്കുന്നതിനു പകരം അല്പമെങ്കിലും സ്‌നേഹത്തോടെ സമീപിക്കൂ',എം.സി ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്