അനുബന്ധ വാര്‍ത്തകള്‍
- 'ജീവനോടെ രണ്ട് പേരെ കോരിയെടുത്തു, അവര്‍ക്ക് വസ്ത്രങ്ങള്‍ ഇല്ലായിരുന്നു'
- മകനേ നീയാണെന്റെ സൂപ്പര്‍ഹീറോ, ഋഷിയുടെ ജന്മദിനത്തില് അമ്മ കനിഹ പറയുന്നു, കുറിപ്പ് വായിക്കാം
- 2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തുടങ്ങി 'ബ്രോ ഡാഡി' വരെ, മോഹന്‍ലാലിനൊപ്പം കനിഹ, കുറിപ്പ്
- ആറ് മാസത്തേക്ക് 2,000 സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കുകയും ഇസ്തിരിയുടകയും വേണം; പീഡനശ്രമത്തിന് അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു
- ഉണക്കാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച 56 കാരന് അറസ്റ്റില്‍; കണ്ടെത്തിയത് 700 ല്‍ അധികം അടിവസ്ത്രങ്ങള്‍
'എല്ലാവരും എന്നോട് നിരന്തരം ചോദിച്ച ചോദ്യം', ഉത്തരം നല്‍കി നടി കനിഹ
വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കനിഹ പറയുന്നു.അലമാര നിറയെ എല്ലാം ബ്രാന്‍ഡുകളിലുളള വസ്ത്രങ്ങള്‍ നിറച്ച സൂക്ഷിക്കുന്ന കൂട്ടത്തിലുള്ള ആളല്ല താനെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്നോട് നിരവധിയാളുകള്‍ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കനിഹയുടെ കുറിപ്പ്.
'അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കും..അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയും അപ്‌സൈക്കിള്‍ ചെയ്യുകയും ചെയ്യുന്നു..അതെ ബ്രാന്‍ഡുകളും ഡിസൈനര്‍ വസ്ത്രങ്ങളും ഉള്ള ഒരു ഫാന്‍സി അലമാര എനിക്കില്ല..അതെ ഞാന്‍ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നു..
മാധ്യമരംഗത്തുള്ളവര്‍ വസ്ത്രം ധരിക്കുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കണമെന്ന് ആരാണ് പറയുന്നത് നിങ്ങള്‍ക്ക് സുഖവും ആത്മവിശ്വാസവും നല്‍കുന്ന വസ്ത്രം ധരിക്കുക,നിങ്ങളുടെ മനോഭാവം ഉത്തരമായിരിക്കട്ടെ.PS: നിങ്ങളില്‍ കുറച്ചുപേര്‍ എന്നോട് നിരന്തരം ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു'- കനിഹ കുറിച്ചു.