2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തുടങ്ങി 'ബ്രോ ഡാഡി' വരെ, മോഹന്‍ലാലിനൊപ്പം കനിഹ, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (14:55 IST)

1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു വേഷം ചെയ്യുക എന്നത് എപ്പോഴും കനിഹയ്ക് സ്‌പെഷ്യലാണ്.2010-ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സിലാണ് നടി മലയാളത്തിലെ കംപ്ലീറ്റ് ആക്ടറിനൊപ്പം ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍. ഇപ്പോള്‍ ബ്രോ ഡാഡിയും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

'2010-ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിലാണ് ഈ ഇതിഹാസവുമായി ഞാന്‍ ആദ്യമായി സ്‌ക്രീന്‍ പങ്കിട്ടത്.മറ്റ് നിരവധി സിനിമകളില്‍ കംപ്ലീറ്റ് ആക്ടറിനോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ എനിക്ക് ഭാഗ്യം ഭാഗ്യവുമുണ്ടായി.

ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യ്ത എല്ലാ സിനിമകളിലും ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാറുണ്ട്. ഈ സ്‌പെഷ്യല്‍ ക്ലിക്ക് എന്റെ ഷൂട്ടിന്റെ അവസാന ദിവസം എടുത്ത ആണ്.ലാലേട്ടന്‍'.

2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :