1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kanguva trimmed for noise reduction

അസഹ്യമായ ശബ്ദം; കങ്കുവയില്‍ നിന്ന് 12മിനിറ്റ് വെട്ടിമാറ്റി

Kanguva
അസഹ്യമായ ശബ്ദമെന്ന പരാതിയെ തുടര്‍ന്ന് സൂര്യനായകനായ കങ്കുവയില്‍ നിന്ന് 12മിനിറ്റ് വെട്ടിമാറ്റി. അസഹ്യമായ ശബ്ദത്തെ പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സിനിമയുടെ യഥാര്‍ത്ഥ റണ്‍ ടൈമില്‍ നിന്ന് 12 മിനിറ്റ് വെട്ടി മാറ്റിയത്. ഇതോടെ സിനിമ രണ്ടുമണിക്കൂര്‍ 22 മിനിറ്റ് ആയി ചുരുങ്ങി. പ്രശ്‌നം ഉന്നയിക്കപ്പെട്ട ബിജിഎമ്മില്‍ ചില തിരുത്തുകളും വരുത്തിയിട്ടുണ്ട്.
 
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ രണ്ടു ദിവസം മുന്‍പാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്തു വെട്ടിച്ചുരുക്കിയത്.
അടുത്ത ലേഖനം
'എന്റെ അറിവിൽ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ': വിവാഹം കഴിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി