1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suriya thanks to fans video

'പിള്ളേരെ ശ്രദ്ധിച്ചു നില്‍ക്കണം'; മുട്ടിന്മേല്‍ നിന്ന് കൈകൂപ്പി ആരാധകര്‍ക്കു നന്ദി പറഞ്ഞ് സൂര്യ (വീഡിയോ)

പ്രവൃത്തിദിനമായിട്ട് കൂടി തന്നെ കാണാന്‍ ഇത്രയേറെ പേര്‍ എത്തിയതില്‍ സൂര്യ ആശ്ചര്യം രേഖപ്പെടുത്തി

Suriya
Suriya

ആരാധകരുടെ സ്‌നേഹത്തിനു കൈകൂപ്പി നന്ദി പറഞ്ഞ് തമിഴ് സൂപ്പര്‍താരം സൂര്യ. കങ്കുവ സിനിമയുടെ പ്രൊമോഷനു വേണ്ടി കൊച്ചി ലുലു മാളില്‍ എത്തിയ സൂര്യ ആരാധകരുടെ വലിയ സ്‌നേഹത്തിനു താന്‍ എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞു. നൂറുകണക്കിനു ആരാധകരാണ് സൂര്യയെ കാണാന്‍ ലുലു മാളില്‍ തടിച്ചുകൂടിയത്. 
പ്രവൃത്തിദിനമായിട്ട് കൂടി തന്നെ കാണാന്‍ ഇത്രയേറെ പേര്‍ എത്തിയതില്‍ സൂര്യ ആശ്ചര്യം രേഖപ്പെടുത്തി. മുട്ടിന്മേല്‍ നിന്ന് കൈകൂപ്പിയാണ് താരം ആരാധകര്‍ക്കു നന്ദി പറഞ്ഞത്. അപകടം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിച്ചു നില്‍ക്കണമെന്നും സൂര്യ ആവശ്യപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ സൂര്യയുടെ ഓരോ വാക്കുകളും ഏറ്റെടുത്തത്. തനിക്ക് നല്‍കുന്ന പിന്തുണ ഇനിയും തുടരണമെന്നും സൂര്യ ആവശ്യപ്പെട്ടു. 
 


' ഈ സ്‌നേഹത്തിനു എന്നും നന്ദി. ഇത് എനിക്ക് ഏറെ വിലപ്പെട്ട നിമിഷങ്ങളാണ്. ജീവിതത്തില്‍ ഉടനീളം ഇത് ഓര്‍ക്കപ്പെടും. പക്ഷേ നിങ്ങളുടെ സുരക്ഷയാണ് മുഖ്യം. എല്ലാവരും നന്നായി ശ്രദ്ധിച്ചു നില്‍ക്കുക. എല്ലാവരും സന്തോഷത്തോടെ വീട്ടിലേക്കു പോകുക. ഈ സ്‌നേഹത്തിനു നന്ദി കേരളം!' സൂര്യ പറഞ്ഞു. 
അടുത്ത ലേഖനം
മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: തുറന്നു പറഞ്ഞ് സാമന്ത