അനുബന്ധ വാര്‍ത്തകള്‍
- 300 കോടി പാഴാകില്ല! ഇന്ത്യൻ സിനിമയിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കാൻ സൂര്യ,കങ്കുവ ആദ്യ റിവ്യൂ
- 50 കോടി നഷ്ടപരിഹാരം വേണം; ഭർത്താവിന്റെ മകൾക്കെതിരെ നടി രൂപാലി
- 'എന്തൊക്കെയാണ് ഇയാൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കുന്നത്?'; ടെൻഷൻ അടിച്ച് അണിയറ പ്രവർത്തകർ
- 'ആ ബന്ധം തകര്‍ന്നപ്പോള്‍ ആത്മഹത്യക്കു പോലും ശ്രമിച്ചു'; പിരിഞ്ഞതിനു കാരണം ഇപ്പോഴും അറിയില്ലെന്ന് ചാര്‍മിള
- Thalapathy 69: വൺ ലാസ്റ്റ് ടൈം; വിജയ്ക്കൊപ്പം ശിവരാജ് കുമാറും
Kanguva Releasing: 'ഞാന്‍ ചെയ്തിരിക്കുന്നത് ഒരു അസാധാരണ പടമാണെന്ന വിശ്വാസം ഉണ്ട്'; കങ്കുവ സംവിധായകന്
കങ്കുവ ഒരു അസാധാരണ സിനിമയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകന് ശിവ പറയുന്നു
Kanguva
Kanguva Releasing: സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കങ്കുവ' നാളെ തിയറ്ററുകളിലെത്തും. ഫാന്റസി ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നതാണ് കങ്കുവയുടെ മറ്റൊരു പ്രത്യേകത.
കങ്കുവ ഒരു അസാധാരണ സിനിമയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകന് ശിവ പറയുന്നു. ഏറ്റവും മികച്ച ഔട്ട്പുട്ട് ലഭിക്കാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ശിവ പറഞ്ഞു. ' എല്ലാ പ്രായത്തിലും വിഭാഗങ്ങളിലും ഉള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തി. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ചോദ്യപേപ്പര്‍ നല്‍കിയിരുന്നു. 'നിങ്ങള്‍ക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത് എന്തൊക്കെയാണ്,' 'കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നുന്നത് എന്തൊക്കെയാണ്' തുടങ്ങിയ കാര്യങ്ങള്‍ അവരോടു ചോദിച്ചു. അവരില്‍ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷമാണ് ഫൈനല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഞാന്‍ ചെയ്തിരിക്കുന്ന സിനിമ അസാധാരണവും എന്നെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതുമാണെന്ന വിശ്വാസം എനിക്കുണ്ട്,' ശിവ പറഞ്ഞു.
ശിവയ്ക്കൊപ്പം ആദി നാരായണ, മധന്‍ കര്‍കി എന്നിവര്‍ ചേര്‍ന്നാണ് കങ്കുവയുടെ രചന. സൂര്യക്കൊപ്പം ബോബി ദിയോള്‍, ദിശ പട്ടാണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വെട്രി പളനസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. ത്രീഡി ഫോര്‍മാറ്റിലും ചിത്രം തിയറ്ററുകളിലെത്തുന്നുണ്ട്.