ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന'കല്യാണമരം' ഈ മാസം തീയറ്ററുകളിലേക്ക്

വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്

Kalyanamaram, dhyan shreenivasan, devananda, malayalam new film, കല്യാണമരം, ധ്യാൻ ശ്രീനിവാസൻ, ദേവാനന്ദ, മലയാളം പുതിയ ചിത്രം
രേണുക വേണു| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (10:27 IST)
Kalyanamaram
സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം 'കല്യാണമരം' ഈ മാസം തിയേറ്ററിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണിത്.

വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്.

നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ,പശ്ചാത്തല സംഗീതം - ശ്യാം ധർമ്മൻ, ഗായിക - ശ്രേയ ജയദീപ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :