അനുബന്ധ വാര്‍ത്തകള്‍
- തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി
- Suryakumar Yadav: 'ബുംറയെയും ഹാർദിക്കിനെയും പുഴുങ്ങാൻ വെച്ചതാണോ?'; ഈ 'കുട്ടികളി'ക്ക് വില കൊടുക്കേണ്ടിവരും ! പുറത്താകാനും സാധ്യത
- ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു മതിയെന്ന് ഗംഭീർ, തിലകിനായി സഞ്ജുവിനെ തള്ളി പറഞ്ഞത് സൂര്യകുമാർ യാദവെന്ന് റിപ്പോർട്ട്
- ഇത്രയും അഹങ്കാരം വേണ്ടായിരുന്നു, സഞ്ജു എവിടെ കളിക്കുമെന്ന് പരിഹസിച്ച സൂര്യ കാണുന്നുണ്ടോ തിലകും അഭിഷേകും കളിച്ച കളി?
- കഴിഞ്ഞ വർഷം മുഴുവൻ അവൻ ഞങ്ങളുടെ പരാജയം മറച്ചു, ഇപ്പോൾ ഞങ്ങളുടെ ഊഴം അത്രയെ ഉള്ളു, അഭിഷേകിന് ചേർത്ത് നിർത്തി സൂര്യ
കുഞ്ഞിനെ ചേർത്തുപിടിച്ച് പാൽകുപ്പിയുമായി സൂര്യ: ‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റില്‍ പോസ്റ്റർ
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
surya
"വ്യത്യസ്തമായ പ്രണയം, ഒരു ലക്ഷ്യമുള്ള കുടുംബം... ജൂലൈയിൽ ഒരു പൂർണ്ണ എന്റർടെയ്‌നറായി ഞങ്ങൾ എത്തുന്നു"- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സൂര്യ കുറിച്ചു. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സൂര്യ, രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ, ബ്യോൺ സുറാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. 2026 ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തും. എന്നാൽ കൃത്യമായ തീയതി നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
2025 ൽ പുറത്തിറങ്ങിയ റെട്രോയായിരുന്നു സൂര്യ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ. കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാണ്.