അനുബന്ധ വാര്‍ത്തകള്‍
- അന്ന് തന്ത വൈബ് എന്ന് പറഞ്ഞു കളിയാക്കി, എന്നാൽ ഇന്ന് രക്ഷിതാക്കൾ തന്തവൈബിലേക്ക് മാറേണ്ട സമയമായി: ദേവനന്ദ
- Mammootty: ഇത് മമ്മൂട്ടിയുഗം; വീട്ടിലുണ്ട് 10 സംസ്ഥാന പുരസ്കാരങ്ങള്‍
- വിജയരാഘവന് തഴയപ്പെട്ടോ? വസ്തുത ഇതാണ്
- Bhavana: 'വിഷമം വന്നാൽ നവീനോട് പോലും പറയില്ല, റൂമിൽ കതകടച്ചിരുന്ന് കരയും': ഭാവന പറയുന്നു
- വേടന് പുരസ്കാരം നൽകിയത് ഇക്കാരണത്താൽ...; പ്രകാശ് രാജ് പറയുന്നു
പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാർഡ് നൽകാത്ത ജൂറി തീരുമാനത്തിനെതിരെ ബാലതാരം ദേവനന്ദ. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്, വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചതെന്നും കുട്ടികളുടെ അവകാശങ്ങൾ കാണാതെ പോകരുതെന്നും ദേവനന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സ്താനാർത്തി ശ്രീക്കുട്ടൻ,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ദേവനന്ദ, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും കൂട്ടിച്ചേർത്തു.
'നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.
സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും,ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ,
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം', ദേവനന്ദ പറയുന്നു.