രേണുക വേണു|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (14:02 IST)
മലയാള സിനിമയിലെ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തെക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജന്‍. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നായികയായി അരങ്ങേറ്റം കുറിച്ച അനശ്വര ഇന്ന് മലയാളം കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായ നായികയാണ്. ഏറ്റവും ഒടുവില്‍ അനശ്വരയുടേതായി പുറത്തിറങ്ങിയ തമിഴ് സിനിമ വിത്ത് ലവിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിനെ പറ്റി അനശ്വര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയുമാണ് കരിയറില്‍ തനിക്ക് ബ്രേയ്ക്ക് നല്‍കിയതെന്ന് അനശ്വര പറയുന്നു. സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കുമ്പോള്‍ ഓരോ ദിവസവും ഞാന്‍ എഞ്‌ജോയ് ചെയ്തു. ഒരു നടിയാകുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. നാട്ടിലെ ഡ്രാമ ട്രൂപ്പുകളിലൊക്കെ സജീവമായിരുന്നു. കായികരംഗത്തും താത്പര്യമുണ്ടായിരുന്നു അത്രമാത്രം.
ഒരു ഓഡിഷന്‍ അവസരം ലഭിച്ചതാണ് ജീവിതത്തിലെ നിര്‍ണായക
വഴിത്തിരിവായി മാറിയതെന്ന് അനശ്വര പറയുന്നു. എനിക്ക് അഭിനയിക്കാനറിയാം എന്ന് മനസിലാക്കിയ ഒരു കുടുംബസുഹൃത്താണ് ഓഡിഷനെ പറ്റി പറഞ്ഞത്.
ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന്
തിരെഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉദാഹരണം സുജാത സംഭവിക്കുന്നത്. സിനിമയില്‍ വന്നില്ലെങ്കില്‍ ആരാകുമെന്ന് അറിയില്ല. അനശ്വര കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരണം.