1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Silambarasan is part of kamalhaasan- maniratnam movie thuglife

S T R: തഗ് ലൈഫിലെ പുതിയ തഗ്, കാളൈ ലുക്കിൽ മരണമാസായി എസ് ടി ആർ

Silambarasan,Thuglife,Kamalhaasan
Silambarasan,Thuglife,Kamalhaasan
സിനിമാപ്രേമികള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം- കമല്‍ഹാസന്‍  സിനിമയിലെ പ്രധാനറോളില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരസന്‍ എത്തുന്നു. സിലമ്പരസന്‍ സിനിമയില്‍ പ്രധാനവേഷം അവതരിപ്പിക്കുന്ന കാര്യം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും ടീസറുമാണ് പുറത്തുവന്നിരിക്കുന്നത്.
 
 ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചു പായുന്ന സിലമ്പരസന്റെ ടീസറാണ് പുറത്തുവന്നത്. മങ്കാത്തയിലെ അജിത്തിന്റെ ഇന്‍ട്രോയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കാളൈ ലുക്കില്‍ സ്‌റ്റൈലിഷായാണ് എസ് ടി ആര്‍ ടീസറിലുള്ളത്. കൈയ്യില്‍ തോക്കുമായുള്ള സിമ്പുവിന്റെ ലുക്ക് നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സിനിമ സംവിധാനം ചെയ്യുന്നത്. രാജ് കമല്‍ ഫിലിംസ്,മദ്രാസ് ടാക്കീസ്,റെഡ് ജയന്‍്‌സ്, ആര്‍ മഹേന്ദ്രന്‍,ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
 
അടുത്ത ലേഖനം
'നിങ്ങള്‍ എന്റെ കല്യാണത്തിനു വരരുത്'; പണം നല്‍കിയ മമ്മൂട്ടിയുടെ മുഖത്ത് നോക്കി ശ്രീനിവാസന്‍ പറഞ്ഞു !