അനുബന്ധ വാര്‍ത്തകള്‍
- ഞാൻ എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? നോൺ വെജ് കടകൾക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതിയുടെ വിമർശനം
- 'ചുരുളിയിലെ തെറി വിളി അതിഭീകരം'; ലിജോ ജോസ് പെല്ലിശ്ശേരിക്കും നടന് ജോജുവിനും ഹൈക്കോടതി നോട്ടീസ് അയച്ചു
- 'അവര്‍ കല്യാണം കഴിക്കുന്നതിന് ഞങ്ങള്‍ അമ്പലത്തില്‍ പോകാതിരിക്കണോ?'; കത്രീന-വിക്കി വിവാഹത്തിനായി ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചു, ക്ഷുഭിതരായി ജനം, പൊലീസിന് പരാതി
- നെയ്യാറ്റിന്‍കരയില്‍ ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും
- പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെകെ രമയ്ക്കെതിരെയുള്ള കേസ് തള്ളി
പൃഥ്വിരാജിന്റെ 'കടുവ' റിലീസ് വൈകുമോ ? പ്രദര്‍ശനത്തിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയുടെ റിലീസ് താല്‍ക്കാലികമായി എറണാകുളം സബ് കോടതി തടഞ്ഞു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന് തന്റെ ജീവചരിത്രമാണെന്നും അതുകൊണ്ടുതന്നെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുരുവി നാക്കുന്നേല് പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
സിനിമ പ്രദര്‍ശനത്തിനെത്തിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്ത്തിയുണ്ടാകുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജി തീര്‍പ്പാകുന്നത് വരെ കടുവയുടെ പ്രദര്‍ശനത്തിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. സമൂഹ മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് വീണ്ടും ഡിസംബര്‍ 14 ന് പരിഗണിക്കും.