മധുരം' പ്രണയ ചിത്രം മാത്രമാണോ? ഇന്നറിയാം, ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 10 ഡിസം‌ബര്‍ 2021 (08:56 IST)

മധുരം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശന തീയതി പുറത്ത് വന്നിട്ടുണ്ടായിരുന്നില്ല. ട്രെയിലര്‍ ഇന്ന് എത്തും.റിലീസ് ഡേറ്റും അതില്‍ ഉണ്ടാകാനാണ് സാധ്യത. വൈകുന്നേരം 5 മണിക്ക് ട്രെയിലര്‍ പുറത്തുവരും.ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സോണി ലിവ്വില്‍ സ്ട്രീമിംഗ് അടുത്തുതന്നെ തുടങ്ങും.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :