1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

നെയ്യാറ്റിന്‍കരയില്‍ ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും

Trivandrum
നെയ്യാറ്റിന്‍കരയില്‍ ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി രാജനെയാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 50000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം കുട്ടിയുടെ മാതാവ് നേരിട്ടുകാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ നാട്ടുകാരും കണ്ടത് തെളിവായി. 
അടുത്ത ലേഖനം
വീണ്ടും കാളകൾ: സെൻസെക്‌സിൽ 887 പോയന്റ് നേട്ടം, നിഫ്‌റ്റി 17,100 പിന്നിട്ടു