അനുബന്ധ വാര്‍ത്തകള്‍
- കൈയ്യില്‍ തോക്കുമായി ഷാജു ശ്രീധര്‍,മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രം,എസ്‌ക്കേപ്പ് റിലീസിനൊരുങ്ങുന്നു
- ബാബു ആന്റണിയുടെ ക്രിസ്മസ് സമ്മാനം, 'ദ ഗ്രേറ്റ് എസ്കേപ്' പുതിയ അപ്ഡേറ്റ്
- 'കീഴടങ്ങലിന്റെ മാന്ത്രികത'; പുതിയ ചിത്രങ്ങളുമായി ഗായത്രി സുരേഷ്
- 'ട്രോളുകള്‍ നിരോധിക്കണം', മുഖ്യമന്ത്രിയോട് ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ്
- മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രം, നായിക ഗായത്രി സുരേഷ്, എസ്‌ക്കേപ്പ് പോസ്റ്റര്‍
ഇതാണ് എസ്‌ക്കേപ്പിലെ ഡോ. ഹമീദ്, മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ മൂവി !
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്‌ക്കേപ്പ്. പാന്‍ ഇന്ത്യന്‍ മൂവിയായാണ് സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്.
മലയാളം ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലുള്ള എസ്‌ക്കേപ്പില്‍ നടന്‍ ദിനേഷ് പണിക്കര്‍ ഡോ. ഹമീദായി വേഷമിടുന്നു.
സര്‍ഷിക്ക് റോഷന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. നടി ഗര്‍ഭിണി ആയിട്ടുള്ള സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.