അനുബന്ധ വാര്‍ത്തകള്‍
- 'സണ്ണിച്ചാ..നിന്റെ എല്ലാ വിജയങ്ങളിലും ഞാന്‍ സന്തോഷിക്കുന്നു'; പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
- 'എന്റെ കൂട്ടുകാരന് സണ്ണി', കുറിപ്പുമായി നടി അഹാന കൃഷ്ണ
- മാര്‍ക്കോസായി സണ്ണി വെയ്ന്‍, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടിത്തട്ട്' ടീം
- ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്ത്, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണി വെയ്നിന്റെ പ്രായം എത്രയെന്നറിയാമോ ?
- 'അടിത്തട്ട്' ഒരുങ്ങുന്നു, വീഡിയോയുമായി സണ്ണി വെയ്ന്‍
ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, 'ആട് 3' ജനുവരിയിലെത്തും !
'ആട് 3' അണിയറയില്‍ ഒരുങ്ങുന്നു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ രണ്ടു ഭാഗങ്ങള്‍ പോലെയല്ല മൂന്നാം ഭാഗം എത്തുക.ത്രിഡി വേര്‍ഷനിലായിരിക്കും 'ആട് 3' വരുന്നത്. ആട് ത്രീ ജനുവരിയിലെത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് വിജയ് ബാബു നല്‍കി. എന്നാല്‍ ഈ സിനിമ ചെയ്യുന്നതിനു മുമ്പ് വിജയ് ബാബു- മിഥുന്‍ മാനുവല്‍ തോമസ് ടീം മറ്റൊരു ചിത്രം ചെയ്യും. ഈ സിനിമയുടെ സ്‌ക്രീപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായി.
2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.