അനുബന്ധ വാര്‍ത്തകള്‍
- 3 കോടിയുടെ മേപ്പടിയാന് ചെയ്യാന്‍ ധൈര്യം കാണിക്കാത്തവര്‍ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാന്‍ ഉണ്ണിയെ സമീപിക്കുന്നു:വിഷ്ണു മോഹന്‍
- 'മാളികപ്പുറം' ക്ലീന്‍ ബോക്സ് ഓഫീസ് ഹിറ്റ് ! 5 കോടി കടന്ന് ഉണ്ണി മുകുന്ദന്‍ ചിത്രം
- 'ഫാന്റസിയും വിശ്വാസവും ഇഴചേര്‍ത്ത് നല്ലൊരു ഫാമിലി ത്രില്ലര്‍'; മാളികപ്പുറം സിനിമയെ പ്രശംസിച്ച് നടന് അനീഷ് ഗോപിനാഥന്
- 'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു,പിന്നെ അവര്‍ നിങ്ങളെ നോക്കി ചിരിക്കുന്നു...';'മാളികപ്പുറം' വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന്റെ വാക്കുകള്‍
- 'മാളികപ്പുറം' സൂപ്പര്‍ ഹിറ്റ്? കളക്ഷന്‍ റിപ്പോര്‍ട്ട്
പാന്‍ ഇന്ത്യന്‍ നായകനായി ഉണ്ണിമുകുന്ദന്‍ ! മാളികപ്പുറത്തിന് പറയാനുള്ളത് ഒരാഴ്ചയുടെ വിജയ കഥ, നേട്ടങ്ങളോടെ രണ്ടാം വാരത്തിലേക്ക്
മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് പാന്‍ ഇന്ത്യന്‍ സിനിമയായി മാറിയ കഥയാണ് മാളികപ്പുറത്തിന് പ്രദര്‍ശനത്തിനെത്തി ഒരാഴ്ചക്കുള്ളില്‍ പറയാനുള്ളത്. മികച്ച പ്രതികരണങ്ങളുമായി രണ്ടാം വാരത്തിലേക്ക് ഉണ്ണി മുകുന്ദന്‍ ചിത്രം കടന്നു. മലയാളത്തിനു പുറമേ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലും മാളികപ്പുറം പ്രദര്‍ശനത്തിന് എത്തും.
ഇന്നുമുതലാണ് മാളികപ്പുറം പാന്‍ ഇന്ത്യന്‍ റിലീസായി മാറുന്നത്.ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡീഷ, മുംബൈ, ?ഗോവ, പൂനെ, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്.
ഉണ്ണി മുകുന്ദന്‍ ജനിച്ചു വളര്‍ന്ന ഗുജറാത്തില്‍ 15 ഓളം തിയേറ്ററുകളില്‍ മലയാളം സിനിമയായ മാളികപ്പുറം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഉണ്ണിമുകന്റെ കരിയറിലെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.