അനുബന്ധ വാര്‍ത്തകള്‍
- പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം
- ഇത് കാളിദാസിന്റെ കാമുകി തന്നെ ! ഉറപ്പിച്ച് സോഷ്യല്‍ മീഡിയ; റൊമാന്റിക് ചിത്രവുമായി താരപുത്രന്
- ഇന്ത്യന്‍ സിനിമയിലെ പ്രിയ താരങ്ങള്‍ക്കൊപ്പം നവ്യ നായര്‍, ഈ ഒത്തുചേരലിന് പിന്നില്‍ ഇതാണ്!
- നിന്നെയൊന്ന് കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല, പ്രേം നസീറിൻ്റെ ശബ്ദത്തിൽ ഞാൻ ഷാനവാസിനോട് പറഞ്ഞു: കണ്ണീരൊഴുക്കുകയായിരുന്നു ഷാനു
- മണിരത്നം എന്ത് കറക്ടാടാ എന്ന് പറഞ്ഞു മമ്മൂക്ക, മമ്മൂക്കയുടെ മുറിയിലെത്തിയപ്പോൾ പ്രൊജക്ടറിലും അത് തന്നെ ഇക്ക ചിരിയോട് ചിരി: ജയറാം
തമിഴിലെയും തെലുങ്കിലെയും വിജയം കന്നഡയിലും ആവർത്തിക്കനൊരുങ്ങി ജയറാം, നായകനൊപ്പം ശക്തമായ വില്ലൻ വേഷം
കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയറാം. ഗോസ്റ്റ് എന്ന സിനിമയിലൂടെയാണ് നടൻ കന്നഡയിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തീൻ്റെ സംവിധായകൻ എം ജി ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
കാണുമ്പോഴെല്ലാം ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഒടുവിൽ അത് ഗോസ്റ്റിലൂടെ സംഭവിക്കുകയാണെന്നും സംവിധായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒക്ടോബർ അവസാനത്തോടെ ബെംഗളൂരുവിലെ ലൊക്കേഷനിൽ ജയറാം ചേരുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയത്തിൽ ജയറാമിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നതായി ശിവരാജ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.
Fresh combo on the BLOCK