നിന്നെയൊന്ന് കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല, പ്രേം നസീറിൻ്റെ ശബ്ദത്തിൽ ഞാൻ ഷാനവാസിനോട് പറഞ്ഞു: കണ്ണീരൊഴുക്കുകയായിരുന്നു ഷാനു

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (18:53 IST)
വേദികൾ കൈയടക്കുക എന്നത് പതിവാക്കിയ വ്യക്തിയാണ് മലയാളത്തിൻ്റെ പ്രിയനടൻ ജയറാം. പൊന്നിയിൻ സെൽവൻ ട്രെയ്‌ലർ ലോഞ്ചിനിടെ താരം ചെയ്ത മിമിക്രി പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു വിമാനയാത്രയ്ക്കിടെ മലയാളികളുടെ പ്രിയതാരം പ്രേം നസീറിൻ്റെ മകനുമായി ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം.

ഒരിക്കൽ ഒരു വിമാനയാത്രക്കിടെ ഷാനവാസ് അടുത്തുണ്ടായിരുന്നു. പപ്പയെ പലരും അനുകർക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ജയറാം ചെയ്യുമ്പോൾ ഞാൻ കണ്ണടച്ചാണ് കേൾക്കുന്നത്. അത്രയ്ക്ക് സാമ്യമാണ് ശബ്ദം. ഞാൻ കുട്ടിക്കാലത്ത് പപ്പയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഷൂട്ടിങ് തിരക്കിലാകും അദ്ദേഹം എന്നെല്ലാം ഷാനു എന്നോട് പറഞ്ഞു.

ഞാൻ ഷാനുവിനോട് ഒന്ന് കണ്ണടച്ചിരിക്കാൻ ആവശ്യപ്പെട്ട്. ഞാൻ പതിയെ നിൻ്റെ ആദ്യ സിനിമ്മ പുറത്തിറങ്ങുമ്പോഴും നിൻ്റെ കൂടെ നാനില്ല. പപ്പയോട് ക്ഷമിക്കില്ലേ മോനെ, അങ്ങനെ നസീർ സാറിൻ്റെ ശബ്ദത്തിൽ കുറച്ചുകാര്യങ്ങൾ പറഞ്ഞു നിർത്തി. തിരിഞ്ഞുനോക്കുമ്പോൾ ഷാനു കണ്ണീരൊഴുക്കുകയാണ്. എൻ്റെ ജീവിതത്തിലെ തന്നെ ഏറെ സന്തോഷം തോന്നിയ നിമിഷമാണത്. ജയറാം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :