Jailer Box office collection: ഇത്രയും ദിവസം കൊണ്ട് ജയിലര്‍ എത്ര കോടി നേടിയെന്ന് അറിയുമോ?
Jailer Box Office Collection: ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ചിത്രം 300 കോടിയിലേറെ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധി ദിനമല്ലാഞ്ഞിട്ടും ഇന്ന് മാത്രം ചിത്രത്തിനു 25 കോടി കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നത്. തെന്നിന്ത്യയില്‍ ഒട്ടാകെ ചിത്രത്തിനു മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 10 നാണ് ജയിലര്‍ റിലീസ് ചെയ്തത്.
2023 ലെ ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്നാകും ജയിലറിന്റേത്. കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറും മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലറില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.