അനുബന്ധ വാര്‍ത്തകള്‍
- കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത് ലഗാന്റെ സെറ്റില്‍വച്ച്, ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷം വിവാഹം; പ്രണയകഥ ഇങ്ങനെ
- 'ജീവിതം പുതിയൊരു അധ്യായത്തിലേക്ക്';ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി
- സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് അമീര്‍ ഖാന്‍, പിറന്നാള്‍ ദിനത്തില്‍ നടന്റെ പുതിയ തീരുമാനം
- ദിലീപിന്റെ കൈ പിടിച്ച് മഞ്ജു, പിന്നില്‍ നിന്ന് മാറുന്നില്ല; അപൂര്‍വ വീഡിയോ
- കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു
ആമിര്‍ ഖാനും കിരണും പിരിഞ്ഞതിന്റെ കാരണമറിയാതെ ആരാധകര്‍, മകളുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ് തങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് അമീര്‍ഖാനും കിരണ്‍ റാവും വിവാഹ മോചിതരായ വിവരം കൈമാറിയത്.15 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇരുവരും ജൂലൈ 3ന് ആയിരുന്നു തങ്ങള്‍ പിരിയുന്നതായി കിരണും ആമിറും അറിയിച്ചത്.എന്തുകൊണ്ടാകാം ഇവര്‍ പിരിഞ്ഞതെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതിനിടെ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇറ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.ആമിറിന്റേയോ കിരണിന്റേയോ പേര് പരാമര്‍ശിക്കാതെയായിരുന്നു താര പുത്രിയുടെ പ്രതികരണം.തന്റെ ചിത്രത്തോടൊപ്പം ഇറ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.അടുത്ത റിവ്യ നാളെ വരുന്നു, എന്തായിരിക്കും സംഭവിക്കുക എന്നായിരുന്നു ഇറ കുറിച്ചത്. ഇതിന് പല തരത്തിലുള്ള അര്‍ത്ഥങ്ങളും ആരാധകര്‍ കണ്ടെത്തുന്നുണ്ട്. ആമിറിന്റേയും കിരണിന്റേയും ഡിവോഴ്സിനെക്കുറിച്ച് ഇറ മറ്റൊന്നും തുറന്ന് പറഞ്ഞിട്ടില്ല.