ദിലീപിന്റെ കൈ പിടിച്ച് മഞ്ജു, പിന്നില്‍ നിന്ന് മാറുന്നില്ല; അപൂര്‍വ വീഡിയോ

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂലൈ 2021 (16:06 IST)

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള താരങ്ങളുടെ നേതൃത്വത്തില്‍ യുഎഇയില്‍ സ്റ്റേജ് ഷോകള്‍ നടത്താറുണ്ട്. അങ്ങനെയൊരു സ്റ്റേജ് ഷോയിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലുക്കാസ് അവതരിപ്പിച്ച 'സമ്മര്‍ ഇന്‍ അറേബ്യ' എന്ന പരിപാടിയാണിത്. ദിലീപ്, മഞ്ജു വാര്യര്‍, ലാല്‍ ജോസ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, വാണി വിശ്വനാഥ് തുടങ്ങി നിരവധി താരങ്ങള്‍ ഈ സ്റ്റേജ് ഷോയില്‍ അണിനിരക്കുന്നുണ്ട്.


ദിലീപും മഞ്ജു വാര്യറുമാണ് ഈ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ഇരുവരും ഒന്നിച്ചാണ് വിമാനം ഇറങ്ങുന്നതും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതും. ദിലീപിനൊപ്പം കൈ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍ നടക്കുന്നത് കാണാം. ഇരുവരും ഒന്നിച്ച് വേദിയില്‍ എത്തുമ്പോള്‍ വലിയ കൈയടിയോടെയാണ് ആളുകള്‍ സ്വീകരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :