സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് അമീര്‍ ഖാന്‍, പിറന്നാള്‍ ദിനത്തില്‍ നടന്റെ പുതിയ തീരുമാനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (17:11 IST)

അമ്പത്തിയാറാം ജന്മദിനത്തില്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ് ബോളിവുഡ് താരം അമീര്‍ ഖാന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. പിറന്നാളാശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞതുകൊണ്ട് പങ്കുവെച്ച് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ പേജിലൂടെ അദ്ദേഹത്തിന്റെ സിനിമ വിശേഷങ്ങള്‍ അറിയാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് മാനേജര്‍ വഴി അമീറിനെ ബന്ധപ്പെടാമെന്നും അടുത്തുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :